Pages

Sunday, June 26, 2011

Fwd: ഇരകളുടെ സംഗമം സംഘടിപ്പിച്ചു





നെറ്റ്‌വര്‍ക് മാര്‍ക്കറ്റിംഗ് നിരോധിക്കാന്‍
ഇരകളുടെ സംഗമം സംഘടിപ്പിച്ചു
മുക്കം: കൂണ്‍കണക്കെ മുളച്ചുപൊന്തുന്ന നെറ്റ്‌വര്‍ക് മാര്‍ക്കറ്റിംഗ് തട്ടിപ്പുകള്‍ നിരോധിക്കണമെന്നും വഞ്ചകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും സോളിഡാരിറ്റി ഗോതമ്പറോഡില്‍ സംഘടപ്പിച്ച ഇരകളുടെ സംഗമം ആവശ്യപ്പെട്ടു. 'നെറ്റ് വര്‍ക് മാര്‍ക്കറ്റിംഗ് നിരോധിക്കുക; തട്ടിപ്പിന്റെ വലക്കണ്ണികള്‍ പൊട്ടിച്ചെറിയുക' എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി കൊടിയത്തൂര്‍ ഏരിയാ കമ്മറ്റി സംഘടിപ്പിച്ച ബോധവല്‍ക്കരണവും ഇരകളുടെ സംഗമവും സംസ്ഥാന സെക്രട്ടറി എം.സി. സുബ്ഹാന്‍ബാബു ഉദ്ഘാടനം ചെയ്തു. മോഹനവാഗ്ദനാങ്ങള്‍ നല്‍കി ആളുകളെ ചൂഷണം ചെയ്യുന്ന ഇത്തരം തട്ടിപ്പില്‍ അകപ്പെടുന്നതില്‍നിന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സോളിഡാരിറ്റി സംസ്ഥാന പ്രതിനിധി സഭാംഗം ആസിഫ് അലി മലപ്പുറം മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ഏരിയാ പ്രസിഡന്റ് അന്‍വര്‍ കെ.സി അധ്യക്ഷത വഹിച്ചു. ജമാല്‍ കെ.ഇ സ്വാഗതവും സാലിം പി നന്ദിയും പറഞ്ഞു.

സാലിം
9846608022


--

- Salim G Road -





--

- Salim G Road -


Sunday, June 5, 2011

അവാര്‍ഡ് ദാനവും ഗൈഡന്‍സ്‌ക്ലാസും


 
 
അവാര്‍ഡ് ദാനവും ഗൈഡന്‍സ്‌ക്ലാസും
മുക്കം: എസ്.എസ്.എല്‍.സി, പ്ലസ്ടു, മജ്‌ലിസ് പരീക്ഷകളില്‍  ഉന്നതവിജയം നേടിയവരെ ഗോതമ്പറോഡ് യൂനിറ്റ് എസ്.ഐ.ഒ, ജി.ഐ.ഒ സംയുക്തമായി സംഘടിപ്പിച്ച യോഗത്തില്‍ അനുമോദിച്ചു. ജമാഅത്തെ ഇസ്‌ലാമി മേഖലാ പ്രസിഡന്റ് പി.അബ്ദുസ്സത്താര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ബ്രിട്ടോണ്‍സ് ഇംഗ്ലീഷ് അക്കാദമി ഡയറക്ടര്‍ എം.എ അശ്‌റഫ് മാസ്റ്റര്‍, ജാഫര്‍ പുതുക്കുടി എന്നിവര്‍ ഗൈഡന്‍സ് ക്ലാസിന് നേതൃത്വം നല്‍കി. വിജയികള്‍ക്കുള്ള സമ്മാന ദാനം എ.എം.ഐ പ്രധാനാധ്യാപകന്‍ അബ്ദുല്‍ബാരി മൗലവി, കുഞ്ഞായിന്‍ ഹാജി, കെ.ബീരാന്‍കുട്ടി എന്നിവര്‍ നിര്‍വഹിച്ചു. സോളിഡാരിറ്റി യൂനിറ്റ് പ്രസിഡന്റ് സാലിം.പി അധ്യക്ഷത വഹിച്ച അനുമോദനയോഗത്തില്‍ നദീര്‍.എന്‍ സ്വാഗതവും സാദിഖ് നന്ദിയും പറഞ്ഞു.


--